രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

By Web TeamFirst Published May 31, 2021, 2:41 PM IST
Highlights

ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നും സുപ്രീം കോടതി വിമർശിച്ചു

ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിലെ രണ്ടു ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി പരാമർശം. രാജ്യദ്രോഹമെന്തെന്ന് കോടതി വ്യക്തമാക്കേണ്ട സമയമാണെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.

ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നും സുപ്രീം കോടതി വിമർശിച്ചു. വൈഎസ്ആർ കോൺഗ്രസ് വിമത നേതാവിന്റെ പ്രതികരണം പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ്  ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമത എം പി കൃഷ്ണം രാജു വിമർശിച്ചിരുന്നു. ഇത് പ്രക്ഷേപണം ചെയ്തതാണ് കേസെടുക്കാൻ കാരണം.
 

click me!