'വിസ്മയകരം'; യോഗ വീഡിയോ പങ്കുവെച്ച മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്

Published : Apr 01, 2020, 08:58 AM ISTUpdated : Apr 02, 2020, 04:49 PM IST
'വിസ്മയകരം'; യോഗ വീഡിയോ പങ്കുവെച്ച മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്

Synopsis

'യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയും മറ്റുള്ളവരുമായി പങ്കിടുക'.

ദില്ലി: രാജ്യം ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ ജനങ്ങളെ ആരോഗ്യത്തോടിരിക്കാന്‍ പ്രോത്സാഹിപ്പിച്ച് യോഗ വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്. വിസ്മയകരം എന്നാണ് മോദിയുടെ ആരോഗ്യദിനചര്യകള്‍ വിശദമാക്കിയ ടീറ്റിന് ഇവാന്‍ക നല്‍കിയ മറുപടി.

ഞായറാഴ്ച 'മന്‍ കി ബാത്ത്' പരിപാടിക്കിടെ തന്റെ ആരോഗ്യ ദിനചര്യകളെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നെന്നും അതിനാലാണ് യോഗ വീഡിയോ പങ്കുവെക്കുന്നതെന്നും മോദി കുറിച്ചിരുന്നു. 'ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയും മറ്റുള്ളവരുമായി പങ്കിടുക. ഈ വീഡിയോ പങ്കുവെക്കുന്നതിലൂടെ നിങ്ങളും യോഗ പരിശീലിക്കുന്നത് പതിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി