
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രം, പ്രതികരണവുമായി ജഗദീഷ് അമ്മയിലെ കൂട്ട രാജിയിൽ പ്രതികരണവുമായി മുതിർന്ന താരം ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. പണ്ടത്തതുപോലെ നേതൃത്വം പറയുന്നത് അനുസരിച്ചു മിണ്ടാതിരിക്കുന്നവർ അല്ല അമ്മയിലെ അംഗങ്ങളെന്നും ചോദിക്കേണ്ടത് ചോദിക്കും, തിരുത്തേണ്ടത് തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് ആകെ നാണക്കേടുണ്ടാക്കി.
പൊതു സമൂഹത്തിനിടയിൽ അമ്മയെ കുറിച്ച് മോശമായ ധാരണ ഉണ്ടായി. താനും അമ്മയുടെ ട്രഷറർ ആയിരുന്നു. ട്രഷററെ അവധിയിൽ വിടുന്നത് കേട്ടു കേൾവി ഇല്ലാത്ത നടപടിയാണെന്നും ശ്വേതയുടെത് വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതർ സംഘടനയെ നയിക്കില്ല. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. രമേശ് പിഷാരടിയുടെ പേര് താൻ നിർദേശിച്ചപ്പോൾ നിറഞ്ഞ കൈയടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam