'ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം'; പരസ്യ വധഭീഷണിയുമായി അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ, വിവാദം

Published : Jul 16, 2026, 05:15 PM IST
Amir khan

Synopsis

ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട ലവ് ജിഹാദ് ആരോപണങ്ങൾക്ക് പിന്നാലെ, താരത്തെ വധിക്കുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് അയോധ്യയിലെ പുരോഹിതൻ ജഗദ്ഗുരു പരമഹംസ് ആചാര്യ.

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഈയിടെ ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ ബജ്‌രംഗ് ദൾ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ലവ് ജിഹാദ് ആരോപണങ്ങളും ഉയർത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ എന്ന് വിളിച്ചതിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ രംഗപ്രവേശം. ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചെന്നും മൂന്നും ഹിന്ദു സ്ത്രീകളെയാണെന്നുമുള്ളത് ആരോപണമല്ല, യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു. ഇത്തരം ആളുകളോട് ഉടൻ തന്നെ പ്രതികരിക്കണം, ഇവർ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയാണെന്നും പരമഹംസ് കൂട്ടിച്ചേർത്തു.

ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലമായ അയോധ്യാ ധാമിൽ നിന്നും തപസ്വി ഛാവണി പീഠാധീശ്വർ എന്ന നിലയിലാണ് താൻ 5 കോടി രൂപയുടെ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് പരമഹംസ് ആചാര്യ പറഞ്ഞു. ആമിർ ഖാനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ വധിക്കുന്ന വ്യക്തിയുടെ മുഴുവൻ നിയമപരമായ ചെലവുകളും താൻ വഹിക്കുമെന്നും അവരുടെ കുടുംബത്തിന് 5 കോടി രൂപ നൽകുമെന്നുമാണ് ഗുരുതരമായ പ്രഖ്യാപനം. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം 100-200 ആളുകളെ ഇല്ലാതാക്കിയാൽ ലവ് ജിഹാദ് പൂർണ്ണമായും അവസാനിക്കുമെന്നും അയോധ്യയിലെ പുരോഹിതൻ അഭിപ്രായപ്പെട്ടു.

1986 ൽ നിർമ്മാതാവ് റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇര ഖാൻ എന്നീ രണ്ട് കുട്ടികളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് 2005-ൽ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ൽ വേർപിരിയൽ പ്രഖ്യാപിച്ചു. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. ഇതിന് പിന്നാലെയാണ് ഈ മാസം ജൂലൈ 5-ന് ബാന്ദ്ര പാലി ഹില്ലിലെ വസതിയിൽ വെച്ച് ബ്യൂട്ടി ആൻഡ് വെൽനസ് മേഖലയിലെ പ്രൊഫഷണലായ ഗൗരി സ്പ്രാറ്റുമായി ആമിർ ഖാന്റെ മൂന്നാം വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു, രാജിക്കത്ത് സമർപ്പിച്ചു
ചരിത്രപരമായ കുതിപ്പിന് ഒരുങ്ങി രാജ്യം, ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17 ന്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും