
ദില്ലി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നും വൈഎസ്ആര്‍ പാര്‍ടിക്ക് രണ്ട് മന്ത്രിമാരെ നൽകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട ശേഷമാണ് ജഗൻ മോഹൻ റെഡി പ്രധാനമന്ത്രിയെ കണ്ടത്.
ലോക്സഭയിൽ 20 അംഗങ്ങളാണ് വൈഎസ്.ആര്‍ കോണ്‍ഗ്രസിനുള്ളത്. ബിജെപിയുടെ പുതിയ ഭാരവാഹികളുടെ യോഗവും ഇന്ന് ദില്ലിയിൽ ചേര്‍ന്നു. ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പാര്‍ട്ടി ഉപാദ്ധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടി ചുമതലയേറ്റു. ന്യൂനപക്ഷങ്ങളെ പാര്‍ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read more: എസ്പിബിക്ക് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിക്ക് ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam