ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡ് ചെയര്‍മാന്‍

Published : Jun 22, 2019, 12:22 PM ISTUpdated : Jun 22, 2019, 01:05 PM IST
ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡ് ചെയര്‍മാന്‍

Synopsis

തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ അമ്മാവനെ നിയമിച്ചത്.

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവനും വൈ എസ് ആര്‍ സി പി നേതാവുമായ വൈ വി സുബ്ബ റെഡ്ഡിയെ തിരുമല ക്ഷേത്രത്തിന്റെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ അമ്മാവനെ നിയമിച്ചത്.

സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി മന്‍മോഹന്‍ സിങാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 22-നാണ് സുബ്ബ റെഡ്ഡി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. ബോര്‍ഡിലെ മറ്റ് അംഗങ്ങളെയും ഉടന്‍ നിയമിക്കുമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി
ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു