
ദില്ലി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ വിവേക് ഡോവൽ നൽകിയ മാനനഷ്ട കേസിൽ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കാരവൻ മാഗസിന് നൽകിയ അഭിമുഖത്തിൽ വിവേക് ദോവലിനെതിരെ ജയറാം രമേശ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ വിവേക് ദോവൽ കള്ളപ്പണം വെളുപ്പിക്കാൻ വൻ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം. അതിനെതിരെയായിരുന്നു മാനഷ്ട കേസ്. ജയറാം രമേശിനെതിരെയുള്ള കേസ് അവസാനിക്കുമെന്നും കാരവൻ മാഗസിനെതിരെയുള്ള കേസ് തുടരുമെന്നും വിവേക് ഡോവൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam