സോണിയ തുടരും, അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ

Published : Dec 19, 2020, 03:55 PM IST
സോണിയ തുടരും, അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ

Synopsis

കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും രാഹുൽ കോൺഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു. 

ദില്ലി:  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും. തലപ്പത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരുമെന്ന് ഉറപ്പായത്. ശക്തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തൽ. കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും രാഹുൽ കോൺഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു. 

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി, ബിഹാർ തെരഞ്ഞെടുപ്പ്, തെലുങ്കാനയിലുണ്ടായ തോൽവി, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. ഇതോടൊപ്പം രാജ്യത്ത് ഇപ്പോൾ നടക്കുന്ന കർഷക സമരം, പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളും ചർച്ചയായതായും സൂചനയുണ്ട്. പാർട്ടിയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ തൊഴിലുറപ്പ് ബില്ലിൽ ലോക്സഭയിൽ ചർച്ച; വികസിത ഭാരതത്തിനുള്ള ബില്ലെന്ന് സർക്കാർ, രാത്രി 10 മണിവരെ ചർച്ച തുടരും
3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം