
ദില്ലി:'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ മാത്രം ഇന്ത്യയിൽ തുടരുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ. രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയാണ് താക്കൂറിന്റെ പരാമർശം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരും. ഇന്ത്യയെ എതിർക്കുന്നവരാണ് അങ്ങനെ വിളിക്കാത്തവർ. അവർ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്. അവരെക്കുറിച്ച് തീർച്ചയായും ചിന്തിക്കേണ്ടതുണ്ട്,” ജയറാം താക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് നല്ലതൊന്നും സംഭവിക്കുന്നില്ല. ഇത് മോശമാണ്. ആളുകൾ ചില പ്രത്യേക മനഃസ്ഥിതിയോടെയാണ് പ്രവർത്തിക്കുന്നതെന്നും അത്തരം ആളുകളെ ശക്തമായി കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജയറാം താക്കൂർ പറഞ്ഞു.
Read Also: ദില്ലി കലാപത്തില്‍ ആളുകള്‍ മരിച്ചതെങ്ങനെ? ഒടുവില്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam