
കോഴിക്കോട്: ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജമാ അത്തെ ഇസ്ളാമി. ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് അലി വെളിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി പറയുന്നു. രാഷ്ട്രീയമായും ആശയപരമായും വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് പോരടിച്ചിരുന്ന രണ്ട് സംഘടനകളുടെ ദേശീയ നേതാക്കളാണ് ദില്ലിയില്‍ ഒരുമിച്ചിരുന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയാെരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ച.
ആള്‍ക്കൂട്ട ആക്രമണം, മുസ്ലിം മേഖലകളില്‍ അനധികൃത നിര്‍മാണങ്ങളുടെ പേരു പറഞ്ഞ് ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം, നിരപരാധികള്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ജമാ അത്തെ ഇസ്ളാമി കേരള മുന്‍ അമീറും സംഘടന ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫ് അലി വെളിപ്പെടുത്തി. കാശിയിലെയും മധുരയിലെയും പള്ളികളുമായി ബന്ധപ്പെട്ട വിഷയം ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചു. ആര്‍എസ്സിന്‍റെ രണ്ടാം നിര നേതാക്കളുമായുളള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ ഈ വിഷയത്തിലുണ്ടാകുമെന്നും ആരിഫ് അലി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സംഘടനയ്ക്കുള്ളില്‍ ആലോചന നടത്തിയ ശേഷമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കാനുളള തീരുമാനം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് നേതാക്കളുമായി സിപിഎം ചര്‍ച്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ ഇസ്ളാമി രംഗത്തെത്തിയിരുന്നു. എസ്‍വൈ ഖുറേഷി, മുന്‍ ദില്ലി ലഫ്റ്റനനന്‍റ് ഗവര്‍ണര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ദീഖി, സയ്യീദ് ഷെര്‍വാണി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം തുടര്‍ ചര്‍ച്ചകള്‍ക്കായി നാല് നേതാക്കളെ ചുമതലപ്പെടുത്തിയത്. .