കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ ജവാന് വീരമൃത്യു, ഒൻപത് വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു

Published : Jun 26, 2020, 01:33 PM IST
കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ ജവാന് വീരമൃത്യു, ഒൻപത് വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു

Synopsis

തെക്കൻ കശ്മീരിലെ ബിജ്ഹാരയിൽ ദേശീയപാതയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ജവാന് വീരമൃത്യു. അനന്തനാഗിൽ സിആർപിഎഫ് സംഘത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. തെക്കൻ കശ്മീരിലെ ബിജ്ഹാരയിൽ ദേശീയപാതയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദേശവാസിയായ ഒൻപത് വയസുള്ള ബാലനും കൊല്ലപ്പെട്ടു. മറ്റൊരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എന്നെ വഞ്ചിച്ച ഭാര്യയെ കൊന്നു, ഇനി ഞാൻ ആത്മഹത്യ ചെയ്യും, സഹോദരിയെയും കൊല്ലും'; ബാങ്ക് ജീവനക്കാരിയെ കൊന്ന ഭർത്താവിന്‍റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്
പുറത്തിറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ലിഫ്റ്റ് അപകടത്തിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു; അപകടം മകളുടെയും കൊച്ചുമകന്റെയും കണ്മുന്നിൽ