കശ്മീരിലെ ഗ്രാമത്തിന് ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യം; 73 വർഷം കഴിഞ്ഞ് വൈദ്യുതിയെത്തി

By Web TeamFirst Published Aug 27, 2020, 12:50 PM IST
Highlights

സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു.  ഒടുവില്‍ 73 വര്‍ഷങ്ങള്‍ക്ക് ശേഷം  കുപ്‌വാര ജില്ലയിലെ മാച്ചില്‍ ഗ്രാമത്തിലേക്ക് വെളിച്ചമേകി വൈദ്യുതി എത്തി. 

ദില്ലി: രാജ്യം ഓരോ സ്വാതന്ത്യദിനവും ആഘോഷിക്കുമ്പോഴും കശ്മീരിലെ ഈ ഗ്രാമത്തിലെ ആഘോഷങ്ങള്‍ക്ക് വെളിച്ചമേകാന്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു.  ഒടുവില്‍ 73 വര്‍ഷങ്ങള്‍ക്ക് ശേഷം  കുപ്‌വാര ജില്ലയിലെ മാച്ചില്‍ ഗ്രാമത്തിലേക്ക് വെളിച്ചമേകി വൈദ്യുതി എത്തി. ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ഈ ഗ്രാമത്തില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു.   

ഇതുവരെ മാച്ചില്‍ സെക്ടറിലെ ഗ്രാമങ്ങളിലേക്ക് ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍  ഇത്തരത്തില്‍ വൈദ്യുതി ലഭിക്കും. ജനറേറ്ററിന് പകരം ഗ്രിഡുകള്‍ മുഖേന ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തുമ്പോള്‍ ഇനി 24 മണിക്കൂറും  വൈദ്യുതി ലഭിക്കും. ഗ്രാമത്തില്‍ ഒന്‍പത് പഞ്ചായത്തുകളിലായി 25000 പേരാണ് താമസിക്കുന്നത്..

Grid connected power for Macchil area on in for first time ever; 2nd milestone in a month after Keran area; New era of development begins for over 25,000 people in 9 Panchayats that received only 3 hour power daily through DG sets; pic.twitter.com/se1WdVyPWs

— Anshul Garg (@hello_anshul)

സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരിലെ മറ്റൊരു  അതിര്‍ത്തി ഗ്രാമമായ കേരനില്‍ വൈദ്യുതി എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് മാച്ചില്‍ ഗ്രാമവും വൈദ്യുതീകരിച്ചത്.  അടുത്ത വര്‍ഷത്തോടെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി.
 

click me!