'ബിജെപി 30 കോടിയും മന്ത്രിസ്ഥാനവും വാ​ഗ്ദാനംചെയ്തു'; എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമമെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Published : Jul 12, 2026, 10:40 AM IST
omar abdullah against bjp

Synopsis

തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ ബിജെപിയിൽ ചേരാനായി ഒരു ബിജെപി നേതാവ് സമീപിച്ചെന്നും 30 കോടി രൂപയും മന്ത്രിപദവിയും വാ​ഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ശ്രീന​ഗർ: നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ ബിജെപിയിൽ ചേരാനായി ഒരു ബിജെപി നേതാവ് സമീപിച്ചെന്നും 30 കോടി രൂപയും മന്ത്രിപദവിയും വാ​ഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകനായ ഒരു ബിജെപി നേതാവാണ് തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ സമീപിച്ചത്. 20 കോടി രൂപ മുതൽ 30 കോടി രൂപ വരെയായിരുന്നു വാ​ഗ്ദാനം. മന്ത്രിസ്ഥാനവും വാ​ഗ്ദാനംചെയ്തു. എന്നാൽ, എംഎൽഎ ഈ വാ​ഗ്ദാനം നിരസിക്കുകയും തന്നെ വിവരമറിയിക്കുകയുമായിരുന്നു. തങ്ങൾ ദുർബലരാണെന്ന് ബിജെപിക്കാർ കരുതേണ്ട. പിൻവാതിലിലൂടെ ഇവിടെ നിങ്ങൾക്ക് പ്രവേശനമില്ല. പിൻവാതിലിലൂടെ വന്ന് മുൻനിരയിൽ ഇരിക്കാനുമാകില്ല. ഇപ്പോൾ കശ്മീരിലെ ജനങ്ങളാണ് നിങ്ങളെ പിൻനിരയിലാക്കിയത്. അത് അങ്ങനെ തന്നെ തുടരുമെന്നും പൊതുസമ്മേളനത്തിനിടെ ഒമർ അബ്ദുള്ള പറഞ്ഞു.

അതേസമയം, ഒമർ അബ്ദുള്ള ബിജെപിക്കെതിരേ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ബിജെപി വക്താവും എംഎൽഎയുമായ ആർ എസ് പഥാനിയ പ്രതികരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ആരാണ് ബിജെപി നേതാവാണെന്ന് നാഷണൽ കോൺഫറൻസ് വ്യത്തമാക്കണം. അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം. അതുണ്ടായില്ലെങ്കിൽ ഒമർ അബ്ദുള്ളക്കെതിരേ ബിജെപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസിൽ കയറിയത് തിരിമറിയിലൂടെ, ജോലി നേടിയത് വ്യാജരേഖ ചമച്ച്, 27 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി
മന്ത്രിയാണെന്ന് മനസ്സിലായില്ല, ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ; അമളി പറ്റിയത് ഇങ്ങനെ