
ശ്രീനഗർ: ഡ്രോൺ ഉപയോഗിച്ച് ജമ്മു കശ്‍മീരിലേക്ക് ആയുധങ്ങൾ കടത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽ ബാഗ് സിങ് പറഞ്ഞു. ഡ്രോൺ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാൻ പോലീസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‍മീരിൽ ഭീകരവാദത്തിനു ഫണ്ട് കണ്ടെത്താൻ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മയക്കു മരുന്ന് കടത്തുകാരെ പൊലീസ് കർശനമായി നേരിടും. നുഴഞ്ഞു കയറ്റക്കാർക്കും പാക് സഹായം ലഭിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിൽ തീവ്രവാദ ബന്ധമുള്ള രണ്ട് പേര് പിടിയിലായിട്ടുണ്ട്. ഇവർ ഹിസ്ബുൾ മുജാഹിദിൻ, അൽ ബാദർ സംഘടനയുമായി ബന്ധമുള്ളവരാണ് എന്നും ഡിജിപി ദിൽ ബാഗ് സിങ് അറിയിച്ചു.
Read Also: തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയെന്നും മുല്ലപ്പള്ളി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam