
ശ്രീനഗർ: ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണപ്രദേശ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. ഒക്ടോബർ 31-ന് ജമ്മുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറും, ജമ്മു കശ്മീരും ലഡാക്കും.
പ്രഖ്യാപനം യാഥാർത്ഥ്യമാകുമ്പോൾ ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്‍റ് ഗവർണറും ലഡാക്കിന് പുതിയ അഡ്മിനിസ്ട്രേറ്ററും വരും. നിലവിലെ ഗവർണർ സത്യപാൽ മാലിക് തന്നെ ജമ്മു കശ്മീരിന്‍റെ ലഫ്. ഗവർണറാകും. ജമ്മു കശ്മീർ നിയമസഭ ഉള്ള കേന്ദ്രഭരണപ്രദേശമായി മാറുമ്പോൾ ലഡാക്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലാകും.
അതേസമയം, കഴിഞ്ഞ ദിവസം കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ അൽഖ്വയ്ദയുടെ കശ്മീർ തലവൻ അമീദ് ലാഹരി ഉൾപ്പെടെ മൂന്നു പേരെ വധിച്ചതായി സുരക്ഷ സേന അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam