ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published : Nov 27, 2019, 08:47 AM IST
ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

Synopsis

തിങ്കളാഴ്ച സൈന്യത്തിന്‍റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. 

ശ്രീനഗര്‍: അനന്ത്നാഗില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്‍റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിലൂടെ പരിപാടി അലങ്കോപ്പെടുത്താനാണ് ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ശീതള്‍ നന്ദ വ്യക്തമാക്കി. സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നു. സൂഫി ആരാധാനലയത്തിന് നേരെയുള്ള ആക്രമണം ഏറെ ആശങ്കയുണ്ടാക്കിയിരുന്നു.

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു ജനങ്ങളോട് അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച സൈന്യത്തിന്‍റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ
ബിജെപിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വർക്കിംഗ് പ്രസിഡന്‍റ്; എന്തുകൊണ്ട് ദേശീയ അധ്യക്ഷനാക്കിയില്ല, അതിവേഗ നീക്കത്തിന് കാരണം? അറിയാം