ജമ്മു കശ്‌മീർ അതിർത്തിയിൽ പാക് വെടിവയ്പ്പ്: രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

Published : Oct 20, 2019, 11:16 AM IST
ജമ്മു കശ്‌മീർ അതിർത്തിയിൽ പാക് വെടിവയ്പ്പ്: രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

Synopsis

പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു കഴിഞ്ഞ ആഴ്ച ഉണ്ടായ ആക്രമണത്തിലും രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു

ദില്ലി: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ  തദ്ദേശീയനായ ഒരാൾക്കും ജീവൻ നഷ്ടപ്പെട്ടെന്ന് കരസേന  വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് കടന്നുകയറ്റത്തെ ഇന്ത്യ അപലപിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ ആക്രമണത്തിലും രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അതിരൂക്ഷമായ ആക്രമണമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ