എന്താണ് ജനതാ കര്‍ഫ്യൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം

By Web TeamFirst Published Mar 19, 2020, 9:33 PM IST
Highlights

കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം" എന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി  നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്

ദില്ലി: ലോകജനതയെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം" എന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി  നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് ഇത്വരേയും നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടരപ്പെട്ടത്. ഇതുവരെ  167 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ 25 പേര്‍ വിദേശികളാണ്. നിരവധിപ്പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ്  പ്രധാനമന്ത്രിയുടെ ആഹ്വാനം. 

എന്താണ് ജനതാകര്‍ഫ്യൂ,  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം 

  •  ജനങ്ങള്‍ സ്വയം നടപ്പിലാക്കേണ്ട ജനതാകര്‍ഫ്യൂ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. മാനവരാശിയ്ക്ക് ഭീഷണിയായ കൊവിഡ് വൈറസിനെ നേരിടാന്‍ മാർച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയിൽ എല്ലാ പൗരൻമാർ സ്വയം ജനതാ കർഫ്യു പാലിക്കണം. 
  • ഈ സമയത്ത് അത്യാവശ്യഘട്ടത്തിലല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്.  
  • ആൾക്കൂട്ടങ്ങളിൽ നിന്ന് ഓരോരുത്തരും വിട്ട് നിൽക്കണം. റോഡിലിറങ്ങരുത്. 
  •  സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാര്‍  ആരോഗ്യപ്രവര്‍ത്തകര്‍, എന്നിവര്‍ മാത്രം പുറത്തിറങ്ങുക. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ സാധിക്കില്ല 
  • 65 വയസിന് മുകളിലുള്ളവരെയും  പത്ത് വയസിന് താഴെയുള്ള കുട്ടികളെയും നിര്‍ബന്ധമായും വീടിന് പുറത്തിറക്കാതെ ഉള്ളില്‍ കഴിയുക. ഇവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
  • വര്‍ക്ക് അറ്റ് ഹോം നടപ്പിലാക്കുക. പരാമാവധിപ്പേര്‍ക്ക് വീടിനുളളില്‍ നിന്നും ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക
  • ജനങ്ങള്‍ തീരുമാനിച്ച് ജനങ്ങള്‍  നടപ്പിലാക്കുന്നതായതിനാല്‍ അവശ്യസര്‍വ്വീസ് മാത്രം  പ്രവര്‍ത്തിപ്പിക്കുക 
  • മറ്റ് രോഗങ്ങളുള്ളവര്‍ അവശ്യ ഘട്ടത്തില്‍ മാത്രം ആശുപത്രിയിലേക്ക് പോകുക. അത്യാവശ്യമില്ലാത്ത സര്‍ജറികള്‍ മാറ്റി വെക്കുക
  • നിരവധിമേഖലകളിലെ ജനങ്ങള്‍ വൈറസിനെതിരെ ഒന്നിച്ച് പോരാടുന്ന സാഹചര്യത്തില്‍ ഞായറാഴ്ച വൈകിട്ട് 5 ന് ശേഷം ജനങ്ങള്‍ വീടിന്‍റെ ബാല്‍ക്കണിയിലോ മറ്റോ കയറിയ ശേഷം കൈകള്‍ കൂട്ടിയടിച്ചും മറ്റും  ശബ്ദം മുഴക്കി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തുക. 
click me!