പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

Published : Apr 25, 2024, 09:53 PM IST
പട്നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണമാരംഭിച്ച് പൊലീസ്

Synopsis

ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിരുന്നു അജ്ഞാതർ ബൈക്കിലെത്തി സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുന്നത്. 

പട്ന: ബീഹാറിലെ പറ്റ്നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. പാട്നയിലെ പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിരുന്നു അജ്ഞാതർ ബൈക്കിലെത്തി സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുന്നത്. 

അക്രമികൾ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. ഈ സമയം സൗരഭിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുൻമുൻ കുമാറിനും വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൗരഭ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം സുഹൃത്ത് മുൻമുൻ കുമാർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. നേതാവിന്റെ കൊലപാതകം ജെഡിയു പ്രവർത്തകർക്കിടയിൽ വലിയ രോഷമാണുണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ ആർജെഡി നേതാവ് മിസ ഭാരതി സൗരഭ് കുമാറിന്റെ കുടുംബത്തെ സന്ദർശിച്ചു. അക്രമികളെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരം ഒന്നും ലഭിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ്റം, സന്തോഷം പങ്കുവച്ച് മന്ത്രി, 87 ശതമാനത്തിലധികം ടിക്കറ്റുകളും ഓൺലൈനിൽ
ഷോക്കടിച്ച് ബോധം നഷ്ടമായി പാമ്പ്, സിപിആറുമായി യുവാവ്