ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ, പ്രകടന പത്രികയിലെ ശബ്ദം ജനങ്ങളുടേതെന്നും രാഹുൽ

By Web TeamFirst Published Apr 25, 2024, 8:57 PM IST
Highlights

ഭരണഘടനയേയും ജനാധിപത്യത്തെയും രക്ഷിക്കാൻ ഏവരും കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

ദില്ലി: ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി. ബി ജെ പിയും ആർ എസ് എസും ജനാധിപത്യത്തേയും ഭരണഘടനയേയും ഇല്ലാതാക്കാൻ പ്രവർത്തിക്കുകയാണെന്നും അതിനെതിരായ വികാരം രാജ്യത്തുണ്ടെന്നും രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വിവരിച്ചു. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ജനാധിപത്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വിവരിച്ചു.

കോൺഗ്രസ് പ്രകടന പത്രികക്കെതിരായ ആരോപണങ്ങളിലും രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. രണ്ട് യാത്രകള്‍ നടത്തിയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയാണെങ്കിലും അതിലെ ശബ്ദം ജനങ്ങളുടേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയേയും ജനാധിപത്യത്തെയും രക്ഷിക്കാൻ ഏവരും കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

കോൺഗ്രസ് ഓഫീസിലെത്തി മൺസൂർ അലിഖാൻ അപേക്ഷ നൽകി, ആവശ്യം 'കോൺഗ്രസിലെടുക്കണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!