
റാഞ്ചി: ജാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജെഎംഎം എംഎല്‍എ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam