ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; ബിജെപി തനിച്ചും പ്രതിപക്ഷം മഹാസഖ്യമായും തെരെഞ്ഞെടുപ്പിനെ നേരിടും

Published : Nov 30, 2019, 07:33 AM ISTUpdated : Nov 30, 2019, 09:36 AM IST
ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; ബിജെപി തനിച്ചും പ്രതിപക്ഷം മഹാസഖ്യമായും തെരെഞ്ഞെടുപ്പിനെ നേരിടും

Synopsis

ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ജാർഖണ്ഡിൽ ആദിവാസി വിരുദ്ധ നിലപാടാണ് ബിജെപി സർക്കാരിന്റേതാണെന്നാണ് ജെഎംഎമ്മിന്‍റെയും കോൺഗ്രസ്സിന്‍റെയും പ്രധാന പ്രചാരണം.

ത്സാ‌ർഖണ്ഡ്: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. അഞ്ചുഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിലെ 13 മണ്ഡലങ്ങളും മാവോയിസ്റ്റ് സാന്നിധ്യ മേഖലയായതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലും കാടുകളിലുള്ള ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലികോപ്റ്റർ വഴിയാണ് പോളിംഗ് സാമഗ്രികൾ എത്തിച്ചത്.

ബിജെപി തനിച്ചും പ്രതിപക്ഷം മഹാസഖ്യമായും ആണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. കടുത്ത മൽസരം നടക്കുന്ന ഝാർഖണ്ഡിൽ മോദി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ജാർഖണ്ഡിൽ ആദിവാസി വിരുദ്ധ നിലപാടാണ് ബിജെപി സർക്കാരിന്റേതാണെന്നാണ് ജെഎംഎമ്മിന്‍റെയും കോൺഗ്രസ്സിന്‍റെയും പ്രധാന പ്രചാരണം.

ഝാർഖണ്ഡിൽ നിന്നുള്ള ടി വി പ്രസാദിന്‍റെ റിപ്പോർട്ട് കാണാം

"

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത