2.46 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

By Web TeamFirst Published Jun 18, 2021, 12:15 PM IST
Highlights

ആദ്യഘട്ടത്തില്‍ അന്‍പതിനായിരം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിതള്ളിയത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത് സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് വ്യക്തമാക്കിയായിരുന്നു ഇത്


2.46 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 980 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഡിസംബര്‍ 29നായിരുന്നു കടമെഴുതിത്തള്ളുന്ന പദ്ധതിയേക്കുറിച്ച് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ അന്‍പതിനായിരം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിതള്ളിയത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത് സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാകും സര്‍ക്കാരിന്‍റെ പുതിയ തീരുമാനമെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിലെ കാര്‍ഷിക മന്ത്രി ബാദല്‍ പത്രലേഖ് വ്യക്തമാക്കിയത്.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!