
ദില്ലി: പതിമൂന്നുകാരിയായ മകളെ മന്ത്രവാദത്തിന്‍റെ പേരില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ അമ്മയും മന്ത്രവാദിനിയും സഹായിയും അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിലാണ് പൈശാചിക കൃത്യം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 24നായിരുന്നു സംഭവം.
മാനസിക, ശാരീരിക അവശതകളുള്ള മകന്‍റെ രോഗശാന്തിക്കായി രശ്മി ദേവി ഇടയ്ക്കിടെ ശാന്തി ദേവിയെ കാണാനെത്താറുണ്ടായിരുന്നു. മകന്‍റെ രോഗം മാറാന്‍ കന്യകയെ ബലി നല്‍കണമെന്ന് ശാന്തി ദേവി രശ്മിയെ വിശ്വസിപ്പിച്ചു. മാര്‍ച്ച് 24ന് അഷ്ടമി ദിവസമായതിനാല്‍ അന്നുരാത്രി പെണ്‍കുട്ടിയെ കുരുതി കഴിക്കാനും മന്ത്രവാദിനി ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് രശ്മി ദേവി മകളുമായി ശാന്തി ദേവിയുടെ വീട്ടിലെത്തിയത്. മാര്‍ച്ച് 24ന് രാത്രി എല്ലായിടത്തും രാംനവമി ആഘോഷവും അതോടനുബന്ധിച്ച ഘോഷയാത്രകളുമായിരുന്നു. അമ്മയ്ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ പൂജകളില്‍ ഒപ്പമിരുത്തി. പുറത്ത് ശബ്ദഘോഷങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ രശ്മി സ്വന്തം മകളെ ഭീം റാമിന്‍റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈസമയം മന്ത്രവാദിനി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ തടിക്കഷ്ണങ്ങള്‍ കുത്തിക്കയറ്റി. ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് നാല്‍പ്പതുകാരനായ ഭീം റാം. മറ്റൊരു കൊലക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹസാരിബാഗ് എസ് പി അഞ്ജനി അന്‍ജാനും ഡിഐജി അഞ്ജനി ഝായും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam