'മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്‍റെ വികാരം': അമിത് ഷായ്ക്ക് മറുപടിയുമായി ജിഗ്നേഷ് മെവാനി

By Web TeamFirst Published Jan 26, 2020, 7:23 PM IST
Highlights

ബിജെപി ഭരണത്തിലെത്തിയാല്‍ ഷഹീന്‍ബാഗില്ലാത്ത ദില്ലിയുണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനയ്‍‍‍‍ക്കെതിരെ ആഞ്ഞടിച്ച് ജിഗ്നേഷ് മെവാനി. 

ദില്ലി: ബിജെപി ഭരണത്തിലെത്തിയാല്‍ ഷഹീന്‍ബാഗില്ലാത്ത ദില്ലിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‍‍‍‍ക്കെതിരെ ജിഗ്നേഷ് മെവാനി. ഷഹീന്‍ബാഗിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് 
ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

'മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്‍റെ വികാരം' -ജിഗ്നനേഷ്  മെവാനി ട്വീറ്റ് ചെയ്തു. ദേശീയപതാകയുമായി ആയിരങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷത്തിനായി ഷഹീന്‍ബാഗില്‍ ഒത്തുചേര്‍ന്നത്. 

ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയായ ഷഹീന്‍ബാഗ് ദില്ലിയില്‍ ഉണ്ടാകില്ലെന്നും ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ ഫലം പ്രഖ്യാപിക്കുന്ന 11-ാം തീയതി വൈകുന്നേരത്തോടെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സോഷ്യല്‍ മീഡിയ വോളന്‍റീയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന.

Read More: 'ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി താമരയ്ക്ക് വോട്ട് ചെയ്യൂ': അമിത് ഷാ

Mr Shah, this is the mood at Shaheen Bagh!

I'm sorry for you! pic.twitter.com/BekoM0fnp2

— Jignesh Mevani (@jigneshmevani80)
click me!