ജെഎന്‍യുവില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണകുടിശ്ശിക 2.79 കോടി, കണക്ക് പുറത്തുവിട്ട് അധികൃതര്‍; ഭീഷണിയെന്ന് വിദ്യാര്‍ഥികള്‍

By Web TeamFirst Published Nov 22, 2019, 12:29 PM IST
Highlights

ജൂലായ്-ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 17 ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണ കുടിശ്ശിക 2,79,33,874 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദില്ലി: ജെഎന്‍യുവില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണ കുടിശ്ശികയുടെ കണക്ക് പുറത്ത് വിട്ട് സര്‍വകലാശാല അധികൃതര്‍. വിദ്യാര്‍ഥികള്‍ 2.79 കോടി രൂപ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല അധികൃതര്‍ ഭീഷണി മുഴക്കുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചു. 20നാണ് അസിസ്റ്റന്‍ററ് രജിസ്ട്രാര്‍ കണക്കുകള്‍ പുറത്തവിട്ടത്.

ജൂലായ്-ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 17 ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണ കുടിശ്ശിക 2,79,33,874 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലായ് മാസത്തില്‍ 44 ലക്ഷം, ആഗസ്റ്റില്‍ 55 ലക്ഷം, സെപ്റ്റംബറില്‍ 73.71 ലക്ഷം, ഒക്ടോബറില്‍ 1.13 കോടി എന്നിങ്ങനെയാണ് കുടിശ്ശിക.

ലാഭ രഹിത-നഷ്ടരഹിത വ്യവസ്ഥയിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. മെസ്സിലെ പണം വിദ്യാര്‍ഥികള്‍ നല്‍കാറുണ്ടെന്നും വൈകുന്നത് സ്വാഭാവികമാണെന്നുമാണ് വിദ്യാര്‍ഥികളുടെ വിശദീകരണം. ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കണക്കുകള്‍ പുറത്തുവിട്ടത് ദുരുദ്ദേശ്യപരമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

click me!