
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി സി. പുറത്തുനിന്നുള്ളവരാണ് ആക്രമിച്ചതെന്നും ആസൂത്രിത ആക്രമണമാണ് നടന്നതെന്നും പ്രോ വി സി ചിന്താമണി മഹാപാത്ര. സര്‍വ്വകലാശാല വിസിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെയാണ് പ്രോ വി സിയുടെ പ്രതികരണം.
ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിൽ വിസിക്ക് ഗുരുതര വീഴ്ച്ചപ്പറ്റിയെന്ന് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചിരുന്നു. സർവകലാശാലയിൽ നടന്ന മുഖം മൂടി ആക്രമണത്തിന് ഗൂഢാലോചന നടന്ന വാട്സ് അപ്പ് ഗ്രൂപ്പിൽ ചീഫ് പ്രോക്ടർ അംഗമായിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നതിന് പുറമേ ജെ എൻ യുവിൽ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ആക്രമം തടയുന്ന കാര്യത്തിൽ വിസി ഡോ ജഗദീഷ് കുമാറിൽ നിന്ന് ഇടപെടലുകൾ ഉണ്ടായില്ല. ഈക്കാര്യത്തിൽ വി സി പരാജയപ്പെട്ടു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി വിലയിരുത്തി. ഇതിനിടെ മുഖം അക്രമണം ആസൂത്രണം നടത്തിയെന്ന് ആരോപിക്കുന്ന ഫ്രണ്ട്സ് ഓഫ് ആറ് എസ് എസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സർവകലാശാല ചീഫ് പ്രോക്റ്റർ ധനഞ്ജയ സിംഗ് അംഗമായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam