
ദില്ലി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ലീഡ് തിരികെ പിടിച്ച ഇടതുസഖ്യം. നാലിൽ മൂന്ന് സീറ്റിലും ഇടതുസഖ്യം ലീഡിലെത്തി. അതേസമയം, ജോയിന്റ സെക്രട്ടറി സ്ഥാനത്ത് നിലവിൽ എബിവിപിക്ക് 70 വോട്ടിന്റെ ലീഡുണ്ട്. ഇടതുപിന്തുണയോടെ മത്സരിക്കുന്ന BAPSA സ്ഥാനാർത്ഥിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ഇടതിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ധനഞ്ജയ്ക്ക് 200 വോട്ടിന്റെ ലീഡാണുള്ളത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇടത് സ്ഥാനാർത്ഥിക അവിജിത് ഘോഷ് 230 വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബിവിപി സ്ഥാനാർത്ഥി ദീപിക ശർമയ്ക്ക് 169 വോട്ടിന്റെ ലീഡുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചിരുന്ന ഇടതു സ്ഥാനാർത്ഥിയെ നേരത്തെ അയോഗ്യയാക്കിയിരുന്നു.
അതേസമയം. ഇനി എണ്ണാൻ മൂവായിരം വോട്ടുകൾ കൂടി ബാക്കിയുണ്ട്. നേരത്തെ രണ്ടായിരം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എബിവിപിയായിരുന്നു നാല് സ്ഥാനങ്ങളിലും ലീഡ് നിലനിർത്തിയത്. ആകെ ആറായിരത്തിലേറെ വോട്ടുകൾ പോൾ ചെയ്തിരുന്നു.
'അന്ന് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരം'; അജന്യയെ സന്ദര്‍ശിച്ച് കെകെ ശൈലജ
കനത്ത സുരക്ഷ ക്യാമ്പസിൽ ഏർപ്പെടുത്തിയിരുന്നു. ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. പൊതു രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പസിനുള്ളിലെ സംഭവങ്ങളുമാണ് ഇടത് സഖ്യം ചർച്ചയാക്കിയത്. അടുത്തിനിടെ ക്യാമ്പസിലുണ്ടായ സംഘർഷങ്ങളും ഇടതുസഖ്യം ഉയർത്തിക്കൊണ്ടുവന്നു.
ജെഎൻയു ക്യാമ്പസ് മാറ്റം ആഗ്രഹിക്കുന്നു എന്നായിരുന്നു എബിവിപിയുടെ പ്രചാരണം. നാല് വർഷം മുൻപുള്ള യൂണിയൻ തികച്ചും പരാജയമായെന്നും ഇക്കുറി വിജയം നേടുമെന്നുമാണ് എബിവിപി പറയുന്നത്. ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എൻഎസ് യു, ആർജെഡിയുടെ വിദ്യാർത്ഥി സംഘടന, ബാപ്സ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം