ആനന്ദ് പട്‌വർധന്റെ 'രാം കേ നാം' ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയുവിൽ വിലക്ക്

Published : Dec 04, 2021, 08:36 PM IST
ആനന്ദ് പട്‌വർധന്റെ 'രാം കേ നാം' ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയുവിൽ വിലക്ക്

Synopsis

ജെഎൻയു രജിസ്ട്രാർ പുറപ്പെടുവിച്ച നോട്ടീസിലാണ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്നതെന്ന നിലയിൽ പ്രചരിച്ച പരിപാടിക്ക് മുൻകൂർ അനുമതിയില്ലെന്ന് പറഞ്ഞിരിക്കുന്നത്

ദില്ലി: ആനന്ദ് പട്‌വർധന്റെ 'രാം കേ നാം' ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയുവിൽ വിലക്ക്. ഡോക്യുമെന്ററി മതസൗഹാർദ്ദം തകർക്കുന്നതാണെന്ന് പറഞ്ഞ് രജിസ്ട്രാർ പ്രദർശനം നിർത്തിവെക്കാനും ആവശ്യപ്പെട്ടു. ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ പേരിലാണ് ഡോക്യുമെന്ററി പ്രദർശനത്തിന്റെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

ജെഎൻയു രജിസ്ട്രാർ പുറപ്പെടുവിച്ച നോട്ടീസിലാണ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്നതെന്ന നിലയിൽ പ്രചരിച്ച പരിപാടിക്ക് മുൻകൂർ അനുമതിയില്ലെന്ന് പറഞ്ഞിരിക്കുന്നത്. പ്രദർശനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച രജിസ്ട്രാർ ആരും ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ പ്രകോപിതരാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന