കർഷകസമരം അവസാനിപ്പിക്കാൻ പോകുന്നെന്ന വാർത്തകൾ തള്ളി സംയുക്ത കിസാൻ മോർച്ച

By Web TeamFirst Published May 20, 2021, 10:07 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തിൽ കർഷക സമരം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ തളളി സംയുക്ത കിസാൻ മോർച്ച

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ കർഷക സമരം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ തളളി സംയുക്ത കിസാൻ മോർച്ച. അത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. വാർത്തകൾ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ. മുന്നോട്ട് വെച്ച ആവശ്യങ്ങൾ നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സംയുകത കിസാൻ മോർച്ച വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന്റെ ചർച്ചയിൽ ബികെയു ( കിസാൻ സർക്കാർ ) എന്ന സംഘടന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സംയുക്ത കിസാൻ മോർച്ചയുമായി ബന്ധമില്ലെന്ന് കർഷക നേതാക്കൾ പറയുന്നു.

ഞങ്ങളുടെ രോ​ഗികളെ പരിശോധിക്കേണ്ട, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കൂവെന്നാണ് സമരക്കാർ പറയുന്നത്. കർഷക പ്രതിഷേധത്തിൽ ഇതുവരെ 470 പേർ രക്തസാക്ഷികളായി. 

നിരവധി പേർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സർക്കാർ പെരുമാറുന്നത്. രാജ്യത്തെ കർഷകരുടെ ക്ഷേമം സർക്കാരിന് പ്രധാനമാണെങ്കിൽ അവരോട് സംസാരിക്കാൻ തയ്യാറാവണം. അവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്കെ എം) ആവശ്യപ്പെട്ടു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!