ജൂനിയര്‍ ഗുസ്തി താരങ്ങളെ രംഗത്തിറക്കി സഞ്ജയ് സിംഗ് വിഭാഗം; ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത താരങ്ങള്‍ക്കെതിരെ റാലി

Published : Jan 03, 2024, 07:30 PM IST
ജൂനിയര്‍ ഗുസ്തി താരങ്ങളെ രംഗത്തിറക്കി സഞ്ജയ് സിംഗ് വിഭാഗം; ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത താരങ്ങള്‍ക്കെതിരെ റാലി

Synopsis

അതേസമയം തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്നും സർക്കാർ സുരക്ഷ ഒരുക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.

ദില്ലി: ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്ത താരങ്ങൾക്കെതിരെ മറു തന്ത്രവുമായി സഞ്ജയ്‌ സിംഗ് വിഭാഗം. സാക്ഷി മാലിക്ക്, ബജറങ് പുനിയ, വിനേഷ് ഫോഗട്ട് എന്നീ ഗുസ്തി താരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിലെത്തി. വൈകീട്ട് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തിയ ജൂനിയർ ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സസ്പെൻഷൻ പത്തു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ അർജുന അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് ജൂനിയർ ഗുസ്തി താരങ്ങളും പരിശീലകരും പറഞ്ഞു. അതേസമയം തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്നും സർക്കാർ സുരക്ഷ ഒരുക്കണമെന്നും സാക്ഷി മാലിക് ആവശ്യപ്പെട്ടു.

'രാജ്യത്തെ പെൺകുട്ടികൾക്ക് പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ