ഇന്ത്യൻ കരസേനാ മേധാവിയുടെ കടുത്ത മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾ മാത്രം, വീണ്ടും പാക് ഡ്രോണുകൾ; തുരത്തി ഇന്ത്യൻ സൈന്യം

Published : Jan 13, 2026, 09:45 PM IST
pakistan drones

Synopsis

ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്ത്യൻ സൈന്യം രണ്ട് പാക് ഡ്രോണുകളെ വെടിവെച്ച് തുരത്തി. സൈനിക മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പ്രകോപനം. കത്വ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് ആവർത്തിച്ചു.

കശ്മീർ: ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ വർധിക്കുന്നു. രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ന് വൈകുന്നേരത്തോടെ രണ്ട് പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കണ്ടെത്തി. സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം. രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടയുടനെ ജാഗ്രത പാലിച്ച ഇന്ത്യൻ സൈന്യം അവയ്ക്ക് നേരെ വെടിയുതിർക്കുകയും ഡ്രോണുകളെ തുരത്തുകയും ചെയ്തു. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.

അതേസമയം, കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച വെടിവെപ്പിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെയുള്ള ഭീകരർ ഈ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാംബ, രജൗരി, പൂഞ്ച് തുടങ്ങിയ അതിർത്തി ജില്ലകളിൽ പാക് ഡ്രോണുകളുടെ സാന്നിധ്യം ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരിമരുന്നും ആയുധങ്ങളും അതിർത്തി കടത്താനാണ് ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയുടെ മുന്നറിയിപ്പ്

വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. 2025-ൽ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള സൈനിക നടപടികൾ ഇനിയും തുടരുമെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കുന്നത് നിയന്ത്രിക്കാൻ പാക് സൈനിക മേധാവിക്ക് നിർദ്ദേശം നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിൽ, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് ഡ്രോണുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നതിന് മാസങ്ങൾക്ക് ശേഷമാണ് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് തുടർച്ചയാകുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കശ്മീരിലെ ജമ്മു മേഖലയിലുള്ള അതിർത്തിയിൽ അഞ്ച് ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ല, 'ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സ്ട്രീറ്റ് വൃത്തിയാക്കുന്നതിനിടെ ബാഗിൽ നിന്ന് ലഭിച്ച നിധി; ശുചീകരണ തൊഴിലാളിയുടെ നല്ല മനസ്, സമ്മാനം നൽകി ആദരിച്ച് മുഖ്യമന്ത്രി