ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മെയ് 14 ന് ചുമതലയേൽക്കും

Published : Apr 29, 2025, 09:06 PM IST
ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മെയ് 14 ന് ചുമതലയേൽക്കും

Synopsis

ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ​ഗവായ്. 

ദില്ലി: ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് ​ഗവായ് അധികാരമേൽക്കുക. മെയ് 14 നാണ് അദ്ദേഹം ചുമതലയേൽക്കുക. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ​ഗവായ്. 

1960 നവംബർ 24 ന് അമരാവതിയിലാണ് ജസ്റ്റിസ് ​ഗവായ് ജനിച്ചത്. ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നാണ് പൂർണനാമം. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ജസ്റ്റിസ് രാജ എസ്. ബോൺസാലെയോടൊപ്പമാണ് ജസ്റ്റിസ് ​ഗവായ് 1987 വരെ പ്രവർത്തിച്ചത്. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം, പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12-ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24-ന് ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഇപ്പോൾ സുപ്രീംകോടതി അമ്പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കാൻ പോകുന്നു.

Read More:ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റർ പതിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ