തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിനും രാജേഷിന്റെ വീട്ടിന് മുമ്പിലുമായിരുന്നു പോസ്റ്റർ പതിച്ചിരുന്നത്.
തിരുവനന്തപുരം: ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റർ പതിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നാഗരാജ്, മോഹൻ, അഭിജിത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ബിജെപി പ്രവർത്തകരാണ്. പാർട്ടിയിൽ നിന്നും പുറത്താക്കിയ അരിസ്റ്റോ രാജേഷാണ് പോസ്റ്റർ ഒട്ടിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിനും രാജേഷിന്റെ വീട്ടിന് മുമ്പിലുമായിരുന്നു പോസ്റ്റർ പതിച്ചിരുന്നത്. രാജേഷിന്‍റെ അനധികൃതസ്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം.
Read more:രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടുമെന്ന് കെ സുധാകരൻ
