ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ നിർണായക കൂടിക്കാഴ്ചകൾ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രിയുടെ വസതിയിൽ

Published : Apr 29, 2025, 08:50 PM ISTUpdated : Apr 29, 2025, 09:03 PM IST
ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ നിർണായക കൂടിക്കാഴ്ചകൾ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രിയുടെ വസതിയിൽ

Synopsis

സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ  പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടു

ദില്ലി : പെഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ ദില്ലിയിൽ നിർണായക കൂടിക്കാഴ്ചകൾ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടത്. 

പഹൽഗാം ആക്രമണത്തിന് തിരിച്ചടിക്കാൻ സേനകൾക്ക്  സേനാമേധാവിമാരുടെ യോഗത്തിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നാണ് വിവരം. പാകിസ്ഥാനുള്ള തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. ഭീകരവാദത്തിന് കനത്ത പ്രഹരം നല്കാൻ സേനകൾക്ക് നരേന്ദ്ര മോദി നിർദ്ദേശം നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'