ജസ്റ്റിസ് എസ് എ ബോംബ്ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

By Web TeamFirst Published Oct 18, 2019, 11:30 AM IST
Highlights

ബോംബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി.

ദില്ലി: രാജ്യത്തെ പരമോന്നത കോടതിയുടെ അടുത്ത തലവനായി ജസ്റ്റിസ് എസ്എ ബോംബ്‍ഡെയെ നിയമിക്കും. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി എസ്എ ബോംബ്ഡെ എത്തുന്നത്. ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് എസ്എ ബോംബ്ഡെ. 

ബോംബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കും മുന്‍പായി തന്‍റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യുന്ന കീഴ്വഴക്കമനുസരിച്ചാണ് ഈ നടപടി. 

ശരദ് അരവിന്ദ് ബോംബ്ഡെ എന്ന എസ്എ ബോംബ്ഡെ നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചയാളാണ്. മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‍സിറ്റിയുടേയും മുംബൈ നാഷണല്‍ ലോ യൂണിവേഴ്‍സിറ്റിയുടേയും ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2013 സുപ്രീം കോടതിയിലെത്തിയ അദ്ദേഹത്തിന് രണ്ടു വര്‍ഷത്തോളം ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാം. 

click me!