800 കാറുകളുടെ അകമ്പടി, ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ കോൺ​ഗ്രസിൽ, ബിജെപിക്ക് ഞെട്ടല്‍, തിരിച്ചടി

Published : Aug 20, 2023, 12:28 PM ISTUpdated : Aug 20, 2023, 12:30 PM IST
800 കാറുകളുടെ അകമ്പടി, ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ കോൺ​ഗ്രസിൽ, ബിജെപിക്ക് ഞെട്ടല്‍, തിരിച്ചടി

Synopsis

അനുയായികളുമായി 800-ലധികം വാഹനങ്ങളുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് തന്റെ ജന്മനാടായ നീമച്ചിലെ ജവാദിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പാർട്ടി ഓഫീസിലേക്ക് സമന്ദർ എത്തിയത്.

ഭോപ്പാൽ (മധ്യപ്രദേശ്): മധ്യപ്രദേശിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ സമന്ദർ പട്ടേൽ പാർട്ടിവിട്ട് കോൺ​ഗ്രസിൽ ചേർന്നു.  കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ സാന്നിധ്യത്തിലാണ് സമന്ദർ കോൺ​ഗ്രസിൽ ചേർന്നത്. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പിസിസി ഓഫീസിൽ തന്റെ അനുയായികൾക്കൊപ്പമാണ് സമന്ദർ പട്ടേൽ എത്തിയത്. അനുയായികളുമായി 800-ലധികം വാഹനങ്ങളുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് തന്റെ ജന്മനാടായ നീമച്ചിലെ ജവാദിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പാർട്ടി ഓഫീസിലേക്ക് സമന്ദർ എത്തിയത്.

നിരുബാധികമായാണ് സമന്ദർ പാർട്ടിയിലേക്ക് തിരിച്ചെത്തിയതെന്നും സത്യമാണ് അദ്ദേഹത്തെ കോൺ​ഗ്രസിലേക്ക് എത്തിച്ചതെന്നും കമൽനാഥ് പറഞ്ഞു. 2018-ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത് തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷമാണ്. എന്നാൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രൂപീകരിച്ചത് കുതിരക്കച്ചവടത്തിലൂടെയാണെന്നും  18 വർഷമായി ബിജെപി സർക്കാർ അധികാരത്തിലിരുന്നെങ്കിലും അഴിമതിയും കുംഭകോണത്തിലും അഴിമതിയിലും മാത്രമാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സമന്ദർ പട്ടേൽ പറഞ്ഞു. സിന്ധ്യയുടെ വിശ്വസ്തർ നേരത്തെയും ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്നിരുന്നു.  നേരത്തെ ബൈജ്‌നാഥ് സിംഗ് യാദവ് തന്റെ നിരവധി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. രാകേഷ് ഗുപ്തയും ബിജെപി വിട്ട് കോൺ‌​ഗ്രസിലെത്തി. മധ്യപ്രദേശിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്
കോടീശ്വരനായ യാചകൻ! ചക്ര പലകയിൽ ഭിക്ഷാടനം, എത്തുന്നത് സ്വന്തം കാറിൽ, സ്വന്തമായി 3 നിലയുള്ള വീടും ഫ്ലാറ്റുമടക്കം 3 കെട്ടിടങ്ങൾ !