
തെലങ്കാന: തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനം നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് ഖമ്മച്ച് മെഗാ റാലി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് ബിആർഎസ്സിന്‍റെ ശക്തിപ്രകടന റാലി എന്നത് ശ്രദ്ധേയമാണ്. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്‍റെ പാർട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ റാലിയിൽ പങ്കെടുക്കും. ഒരു പ്രാദേശികപാർട്ടിയെന്ന ഇമേജിൽ നിന്ന് മാറി, ദേശീയപാർട്ടിയാകാനൊരുങ്ങുന്ന ബിആർഎസ്സിന്‍റെ ആദ്യ ദേശീയ അജണ്ട യോഗത്തിൽ പ്രഖ്യാപിക്കും. നൂറേക്കറിലായാണ് ഖമ്മത്ത് മെഗാറാലിക്കുള്ള ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ റാലിയിൽ അണിനിരക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
Read More : തേജസ്വി സൂര്യ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്നെന്ന് ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
അതേസമയം സുരക്ഷ മുന്നറിയിപ്പുകൾക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യാത്രയെ സ്വീകരിക്കും. റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30 ന് ശ്രീനഗർ ഷെർ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, എം.കെ സ്റ്റാലിൻ, ഉദ്ദവ് താക്കെറെയടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ഇടത് പാർട്ടികളിൽ സി പി ഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More : നമ്മൾ കഠിനാധ്വാനം ചെയ്യുന്നു, വാർത്തകളിലാകെ ചിലരുടെ 'സിനിമ ബഹിഷ്കരണം', അത് വേണ്ട; കടുപ്പിച്ച് പ്രധാനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam