കെ മാധവൻ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ തലപ്പത്ത്

By Web TeamFirst Published Dec 13, 2019, 5:30 PM IST
Highlights

ഒരു ആഗോള മാധ്യമസ്ഥാപനത്തിന്‍റെ ഇന്ത്യ നെറ്റ്വര്‍ക്കിന്‍റെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവൻ

"മുംബൈ: സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്പോര്‍ട്സ് , ഡിജിറ്റൽ , സ്റ്റുഡിയോസ് തുടങ്ങി മുഴുവൻ ബിസിനസുകളുടേയും മേൽനോട്ടം ഇനി കെ മാധവനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്‍റെ ഇന്ത്യ നെറ്റ്വര്‍ക്കിന്‍റെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവൻ. 

സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ജൽസ, സ്റ്റാര്‍ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാര്‍ സ്പോര്‍ട്‍സ് തുടങ്ങി സ്റ്റാര്‍ ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ചാനലുകൾക്കൊപ്പം പ്രാദേശിക ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്. പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനും, സ്റ്റാര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളര്‍ച്ചക്കും നേതൃത്വം നൽകി. ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്‍റെ ശ്രമഫലമായിട്ടാണ്. മിഡിൽ ഈസ്റ്റ് മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്‍റെ ദീര്‍ഘവീക്ഷണ ഫലമായിരുന്നു.. 

നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍റെ വൈസ് പ്രസിഡന്‍റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് കെ മാധവൻ .

 

 

click me!