മോദി പറഞ്ഞത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് പ്രീണനമെന്ന് കെ സുരേന്ദ്രന്‍, ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല

Published : Apr 22, 2024, 10:32 AM ISTUpdated : Apr 22, 2024, 11:14 AM IST
മോദി പറഞ്ഞത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് പ്രീണനമെന്ന് കെ സുരേന്ദ്രന്‍, ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല

Synopsis

ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്  കെ.സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ റാലിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട്  കെ.സുരേന്ദ്രൻ രംഗത്ത്. മോദി ചൂണ്ടിക്കാണിച്ചത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണ്. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്ലികൾക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കൂക. വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിന്‍റെ  പരിഗണന മുസ്ലീങ്ങൾക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എൽഡിഎഫ് ഇപ്പോൾ ആയുധം ആക്കുന്നു. വർഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്.  രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്‍റെ ലക്ഷണമാണത്. ലീഗിന്‍റെ  വോട്ട് ഇല്ലെങ്കിൽ രാഹുലിന് 50000 വോട്ടു കിട്ടില്ല. പ്രധാനമന്ത്രി എൽഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

രാജ്യത്തിന്‍റെ  സ്വത്ത് കോൺ​ഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രസ്താവന; മോദിക്കെതിരെ പരാതി നൽകാൻ കോൺ​ഗ്രസ്

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി