
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഭീഷണി നേരിടുന്ന രാഷ്ട്രീയ നേതാക്കളുടെയും മത നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷ വർധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാടും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം തെക്കേ ഇന്ത്യയിലാകെ വ്യാപിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം.
കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മെഹ്ബൂബ പാഷയെയും ഇജാസ് പാഷയെയും അടുത്ത ഘട്ടത്തിലേ കസ്റ്റഡിയിൽ വാങ്ങൂ എന്നാണ് വിവരം. അതേസമയം പ്രതികൾക്ക് കേരളത്തിൽ വേണ്ട എല്ലാവിധ സഹായങ്ങളും നൽകിയ നൽജിയ സെയ്ദ് അലിയെക്കുറിച്ച് അന്വേഷണസംഘത്തിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam