സ്ഥിരമായ ഭരണകൂടങ്ങളില്ലെന്നും ഉണ്ടായിട്ടില്ലെന്നും കമൽഹാസൻ, രാജ്യസഭയിലെ ആദ്യ പ്രസംഗത്തില്‍ ആ‌ഞ്ഞടിച്ചു, 'ജനാധിപത്യത്തിൽ ആരെയും കീഴടക്കാനാകില്ല'

Published : Feb 04, 2026, 05:11 PM ISTUpdated : Feb 04, 2026, 06:00 PM IST
Kamal hasan

Synopsis

രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം

ദില്ലി: രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍ എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു നന്ദിപ്രകടനം. മഹാത്മാഗാന്ധിയാണ് തന്നെ ഭയക്കാതെ പ്രസംഗിക്കാന്‍ പ്രാപ്തനാക്കിയതെന്ന് കമല്‍ഹാസൻ പറഞ്ഞു. സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. അത് ഈ സർക്കാരിനും ബാധകമാണ്. പുതിയ തലമുറ നമ്മെ കാണുകയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെവേണം പെരുമാറാൻ എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ജനാധിപത്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സഭയില്‍ അദ്ദേഹം സംസാരിച്ചു. കമല്‍ ഹാസന്‍റെ ആദ്യത്തെ പ്രസംഗമാണെന്നും ആരും തടസപ്പെടുത്തരുതെന്നും പ്രസംഗം തുടങ്ങുന്നതിന് മുമ്പ് സ്പീകർ നിർദേശിച്ചിരുന്നു.

എസ്ഐആർ നടപടികളിലൂടെ രാജ്യം ബുദ്ധിമുട്ടുന്നുണ്ടെന്ന് ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് കമല്‍ ഹാസൻ വ്യക്തമാക്കി. രേഖകളിലെ ചെറിയ അക്ഷരത്തെറ്റുകൾ പോലും പരതി നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുകയാണെന്നും, കമ്മീഷൻ പടർത്തുന്ന ഈ രോ​ഗം രാജ്യം മുഴുവൻ വ്യാപിക്കരുതെന്നും കമലഹാസൻ വിമർശിച്ചു. ഇ സി എന്നതിനർത്ഥം ഇം​ഗ്ലീഷ് കോച്ചിം​ഗ് എന്നല്ല, ബീഹാറിൽ ജീവിച്ചിരിക്കുന്ന പലരും രേഖകളിൽ മരിച്ചു കഴിഞ്ഞെന്നും കമലഹാസൻ പരിഹസിച്ചു. തന്റെ വിമർശനം വ്യക്തികൾക്ക് എതിരായല്ലെന്നും, തെറ്റായ നടപടികൾ ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മമത ബാനർജി എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദത്തിനുവേണ്ടി എത്തിയ കാര്യങ്ങളും അദ്ദേഹം സൂജിപ്പിച്ചു. അംഗങ്ങൾ കയ്യടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തെ സ്വീകരിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്
സിജെ റോയിയുടെ മരണത്തിന് പിന്നിലെന്ത്?, 9 പേജുള്ള കുറിപ്പിൽ പറയുന്നതും ടാക്സ് ടെററിസം ആരോപണവും, അന്വേഷണം ഊര്‍ജിതമാക്കി എസ്ഐടി