
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ക്കൊപ്പം എന്നതില്‍ കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന്‍റെ സൂചനകള്‍ പുറത്ത്. തമിഴ്‍നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.
കമലിനെ മുന്നണിയിലെടുക്കുമെന്ന് ഡിഎംകെയില്‍ തീരുമാനമുള്ളതായി ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്‍റെ പിബി അംഗം ജി രാമകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വൈകാതെ തന്നെ ശുഭവാര്‍ത്ത പുറത്തുവരുമെന്ന് കമല്‍ഹാസൻ അറിയിച്ചിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ കമലിന്‍റെ 'മക്കള്‍ നീതി മയ്യം' ഡിഎംകെയിലേക്ക് എന്ന വാര്‍ത്ത വരുന്നത്.
മക്കള്‍ നീതി മയ്യത്തിന്‍റെ വരവ് സംബന്ധിച്ച് സഖ്യകക്ഷികളുമായി ഡിഎംകെ പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഇതുവരേക്കും വിഷയത്തില്‍ തീരുമാനമായിരുന്നില്ല. മാത്രമല്ല,പാര്‍ട്ടി ചിഹ്നത്തില്‍ അല്ലാതെ മത്സരിക്കില്ലെന്ന കമല്‍ഹാസന്‍റെ പ്രഖ്യാപനവും ഏറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇനി വൈകാതെ തന്നെ മുന്നണിയില്‍ നിന്ന് അന്തിമതീരുമാനം വരുമെന്നാണ് ജി രാമകൃഷ്ണൻ പറയുന്നത്. സിപിഎമ്മിന് നിലവില്‍ രണ്ട് സീറ്റാണ് തമിഴ്‍നാട്ടിലുള്ളത്. ഒന്ന് കോയമ്പത്തൂരും മറ്റൊന്ന് മധുരയും. മക്കള്‍ നീതി മയ്യം കൂടി മുന്നണിയിലെത്തുന്നതോടെ സിപിഎമ്മിന്‍റെ കയ്യില്‍ നിന്ന് ഒരു സീറ്റ് നഷ്ടമാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സിറ്റിംഗ് സീറ്റിന് വേണ്ടി ഉറച്ചുനില്‍ക്കാൻ തന്നെയാണ് സിപിഎം ഉദ്ദേശിക്കുന്നതെന്നാണ് ജി. രാമകൃഷ്ണൻ വ്യക്തമാക്കുന്നത്.
പലപ്പോഴും ബിജെപിക്കെതിരെ തുറന്ന പോര് നടത്തിയിട്ടുള്ളയാളാണ് കമല്‍ഹാസൻ. ഡിഎംകെ പ്രസിഡന്‍റും തമിഴ് നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും രാഷ്ട്രീയത്തില്‍ ഇതേ പാതയിലാണ്. അങ്ങനെയെങ്കില്‍ ഇക്കുറി ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്നാല്‍ കമല്‍ ബിജെപിക്കെതിരെയുള്ള പോരില്‍ അണിചേര്‍ന്നതായും വിലയിരുത്താം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് മക്കള്‍ നീതി മയ്യത്തിന്‍റെ ബാനറില്‍ കമല്‍ഹാസൻ മത്സരിച്ചത്.1728 വോട്ടുകള്‍ക്കാണ് അന്ന് ബിജെപി സ്താനാര്‍ത്ഥി വാനതി ശ്രീനിവാസനോട് കമല്‍ തോറ്റത്.
അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തമിഴ്നാട്ടില്‍ ഇളക്കം സൃഷ്ടിക്കില്ലെന്നും, ഒരൊറ്റ സീറ്റില്‍ പോലും ബിജെപി ജയിക്കില്ലെന്നും ജി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാര്‍ത്തയുടെ വീഡിയോ കാണാം:-
Also Read:- 'മോദിയുടെ കുടുംബം'; പൊളിക്കാൻ ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam