നാട്ടിലേക്കെന്ന് പറഞ്ഞ് പോയതാണ്, മെട്രോയിൽ കൊണ്ടുവിട്ടു- പക്ഷേ വീട്ടിലെത്തിയില്ല; മലയാളി ടെക്കിയെ കാണാനില്ല

Published : Mar 06, 2024, 10:19 AM IST
നാട്ടിലേക്കെന്ന് പറഞ്ഞ് പോയതാണ്, മെട്രോയിൽ കൊണ്ടുവിട്ടു- പക്ഷേ വീട്ടിലെത്തിയില്ല; മലയാളി ടെക്കിയെ കാണാനില്ല

Synopsis

39കാരിയായ പി ഹിതാണ് ഭർത്താവ് രഞ്ജിത്ത് വിആറിനെ കാണാനില്ലെന്ന പരാതിയുമായി രം​ഗത്തെത്തിയത്. തൃശൂരിലേക്ക് പോന്ന രഞ്ജിത്തിനെ  മെട്രോ സ്‌റ്റേഷനിൽ ഇറക്കി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ബസ് കാത്തുനിൽക്കുകയാണെന്ന് പറഞ്ഞ് ഒരിയ്ക്കൽ വിളിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. 

ബെം​ഗളൂരു: നാട്ടിലേക്കെന്ന് പറഞ്ഞ് പോയ മലയാളി ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ. ബെം​ഗളൂരുവിലാണ് സംഭവം. കഴിഞ്ഞ മാസം 22ന് കേരളത്തിലേക്ക് പോയ ഭർത്താവ് രഞ്ജിത്തിനെ കാണാനില്ലെന്നാണ് ടെക്കി യുവതിയുടെ പരാതി. തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

39കാരിയായ പി ഹിതാണ് ഭർത്താവ് രഞ്ജിത്ത് വിആറിനെ കാണാനില്ലെന്ന പരാതിയുമായി രം​ഗത്തെത്തിയത്. തൃശൂരിലേക്ക് പോന്ന രഞ്ജിത്തിനെ  മെട്രോ സ്‌റ്റേഷനിൽ ഇറക്കി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ബസ് കാത്തുനിൽക്കുകയാണെന്ന് പറഞ്ഞ് ഒരിയ്ക്കൽ വിളിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. രഞ്ജിത്തിന് ഉത്കണ്ഠയും വിഷാദവും ഉണ്ടായിരുന്നുവെന്നും അതിനായി മരുന്ന് കഴിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി.  ഇയാളുടെ കോൾ രേഖകൾ പരിശോധിച്ചപ്പോൾ അവസാനമായി പുതുച്ചേരിയിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.  

കാണാതാകുന്നതിന് ഒരു ദിവസം മുമ്പ്, തൻ്റെ വിഷാദം മൂലം പ്രശ്നങ്ങൾ ഉണ്ടാക്കിയതിൽ ക്ഷമാപണം നടത്തി രഞ്ജിത്ത് ഭാര്യ ഹിതയ്ക്ക്  ഇ-മെയിൽ അയച്ചിരുന്നു. അതേസമയം, രഞ്ജിത്ത് പുതുച്ചേരിയിൽ എത്തിയതിന് തെളിവുകളുണ്ട്. ഫെബ്രുവരി 22ന് വൈകുന്നേരം മുതൽ രഞ്ജിത്തിൻ്റെ നമ്പറിൽ നിന്ന് കോളുകളൊന്നും വന്നിട്ടില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ അക്കൗണ്ടുകളിൽ നിന്നും പണം വലിച്ചതായി കാണുന്നില്ലെന്നും ഹിത വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വേണമെന്നും തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്നും ഹിത ആവശ്യപ്പെട്ടു. 

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, വൈറല്‍ വീഡിയോ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'