ഇതൊരു ആയുധമാക്കാൻ ബിജെപി തയ്യാറെടുക്കുകയായിരുന്നു. 'മോദി കാ പരിവാര്‍' വൈകാരികമായ നേട്ടം ബിജെപിക്ക് ഉണ്ടാക്കാം എന്ന സാഹചര്യത്തിലാണ് മണിപ്പൂര്‍, കര്‍ഷക-സമരങ്ങള്‍ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

ദില്ലി: ബിജെപിയുടെ 'മോദി കാ പരിവാര്‍' പ്രചാരണത്തെ പ്രതിരോധിക്കാൻ സജ്ജരായി കോണ്‍ഗ്രസ്. മണിപ്പൂര്‍, കര്‍ഷ സമര വിഷയങ്ങളിലെ മോദിയുടെ നിലപാട് ചോദ്യം ചെയ്താണ് എല്ലാ ഇന്ത്യക്കാരും കുടുംബാഗങ്ങളാണെന്ന മോദിയുടെ നിലപാടിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.

അതേസമയം ലാലു പ്രസാദ് യാദവിന്‍റെ വാക്കുകള്‍ കൈവിട്ടുപോയെന്ന വികാരവും പ്രതിപക്ഷ നിരയിലുണ്ട്. കുടുബമില്ലാത്തവനെന്നായിരുന്നു ലാലുപ്രസാദ് യാദവ് മോദിയെ പരിഹസിക്കാൻ പറഞ്ഞത്. എന്നാല്‍ എല്ലാ ഇന്ത്യക്കാരും കുടുംബാംഗങ്ങളാണെന്ന മോദിയുടെ പ്രതികരണം ഏറെ ശ്രദ്ധ നേടി. 

ഇതോടെ ഇതൊരു ആയുധമാക്കാൻ ബിജെപി തയ്യാറെടുക്കുകയായിരുന്നു. 'മോദി കാ പരിവാര്‍' വൈകാരികമായ നേട്ടം ബിജെപിക്ക് ഉണ്ടാക്കാം എന്ന സാഹചര്യത്തിലാണ് മണിപ്പൂര്‍, കര്‍ഷക-സമരങ്ങള്‍ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

കുടുംബാംഗങ്ങളില്‍ മണിപ്പൂരിലെ ജനതയും, സമരം നടത്തുന്ന കര്‍ഷകരും ഉള്‍പ്പെടുമോയെന്ന് മോദി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പത്ത് വര്‍ഷക്കാലം സ്വന്തം കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരകിപ്പിക്കുകയായിരുന്നുവെന്നും വിമര്‍ശനം.

കുടുംബ പാര്‍ട്ടികളുടെ അഴിമതി കച്ചവടങ്ങള്‍ അവസാനിപ്പിച്ചതുകൊണ്ടാണ് മോദിയെ വീണ്ടും വീണ്ടും പരിഹസിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. 2014ല്‍ മുതല്‍ ജാത്യാക്ഷേപം നടത്തി മോദിയുടെ മാതാപിതാക്കളെ പോലും വെറുതെവിടുന്നില്ലെന്ന് ബിജെപി വക്താവ് ഷെഹാസാദ് പൂനെവാല പറഞ്ഞു.

അതേ സമയം ലാലു പ്രസാദ് യാദവിന്‍റെ വാക്കുകള്‍ അതിരുകടന്നെന്ന വിലയിരുത്തല്‍ പ്രതിപക്ഷ നിരയിലുണ്ട്. ലാലു പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും, അദ്ദേഹം തമാശക്കാരനാണെന്നുമുള്ള ന്യായീകരണങ്ങളും ഉയരുന്നുണ്ട്.

Also Read:- കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo