'മോദി സാധാരണക്കാരനല്ല, ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്'; പ്രധാനമന്ത്രിയെ പുകഴ്ത്തി കങ്കണ റണാവത്ത്

Published : Apr 02, 2024, 06:57 PM ISTUpdated : Apr 02, 2024, 08:04 PM IST
'മോദി സാധാരണക്കാരനല്ല, ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്'; പ്രധാനമന്ത്രിയെ പുകഴ്ത്തി കങ്കണ റണാവത്ത്

Synopsis

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീർത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നുമായിരുന്നു കങ്കണയുടെ വാക്കുകൾ. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു. തന്‍റെ പ്രതിനിധിയായി മണ്ഡിയിലെ മകളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡിയിലെ മകള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറയുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തി. ഹിമാചല്‍പ്രദേശിലെ മണ്ഡിയിൽ നിന്നുമാണ് കങ്കണ റണാവത്ത് മത്സരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല