'പഠിക്കില്ല, ലഹരി അഭിമാനം, ജീവിതത്തില്‍ ഇത്രയും വ‍ൃത്തികേട് കണ്ടിട്ടില്ല'; പ്രതിഷേധിച്ച പെണ്‍കുട്ടികൾക്കെതിരെ കങ്കണ റണാവത്ത്

Published : Jul 28, 2026, 11:06 AM IST
kangana ranaut slams student protesters over delhi demonstration

Synopsis

കോക്ക്റോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രക്ഷോപത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്

ദില്ലി: കോക്ക്റോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രക്ഷോപത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സമരം അവസാനിച്ചതിനി പിന്നാലെയാണ് ജെൻസി തലമുറയ്ക്കെതിരെയും സമരത്തില്‍ പങ്കെടുത്ത വനിതകൾക്കെതിരെയും വിമർശനം. സമരത്തിന്‍റെ ഭാഗമായി പുറത്തുവന്ന റീലുകളും പ്രതിഷേധ രീതികളും അറപ്പുളവാക്കുന്നതെന്നാണ് കങ്കണ സോഷ്യൽ മീഡിയയില്‍ പങ്കുവെ്ച്ച കുറിപ്പില്‍ പറയുന്നത്. സമരത്തിൽ പങ്കെടുത്ത യുവാക്കളെ വ‍ൃത്തിയില്ലാത്തവരെന്ന് പരാമർശിച്ച കങ്കണ, ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഇവരെന്നും വിമർശിച്ചു.

കൂടാതെ, പാശ്ചാത്യ ശൈലി പിന്തുടരുന്ന ചില ഇന്ത്യൻ യുവതികൾ പഠനത്തിൽ മിടുക്കരല്ലെന്നും, എന്നാൽ മദ്യപിക്കുന്നതിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും അഭിമാനം കൊള്ളുന്നവരാണെന്നും അവർ ആരോപിച്ചു. മാതാപിതാക്കളുടെ പണം കൊണ്ട് ജീവിക്കുകയും എന്നാൽ ഉത്തരവാദിത്തമേറ്റെടുക്കാതെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കൂട്ടിച്ചേർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ, 18നും 35നും ഇടയിൽ 66,000 പേർക്ക് രോഗം
ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ സിജെപി നേതാക്കളുടെ 'റെസിഗ്നേഷൻ പാർട്ടി', ദൃശ്യങ്ങൾ പുറത്ത്, തെരുവിൽ ഒറ്റയ്ക്ക് പ്രതിഷേധക്കാർ, രൂക്ഷവിമർശനം