
ദില്ലി:പാക് ഭീകരതയെകുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള ഇന്ത്യൻ സംഘത്തിലേക്കുള്ള കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിക്കുന്നതായി ഡിഎംകെ നേതാവ് കനിമൊഴി എംപി പറഞ്ഞു.ഡിഎംകെ എപ്പോഴും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കുമായി ഉറച്ചുനിൽക്കും.സ്റ്റാലിനും മോദിക്കും മന്ത്രി കിരൺ റിജിജുവിനും വിദേശകാര്യമന്ത്രാലയത്തിനും നന്ദി അറിയിച്ച് അവര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു
അതേ സമയം സര്‍വകക്ഷി സംഘത്തില്‍ ശശി തരൂരിന്‍റെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നടപടി സത്യസന്ധമല്ലെന്ന് ജയറാം രമേശ് പറഞഅഞു. നാല് പേരുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്‍റെ പട്ടിക അത്ഭുതപ്പെടുത്തി. കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച പേരുകളില്‍ മാറ്റമുണ്ടാവില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു
പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നത് സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിന്‍റെ ഭാഗമാവുമെന്നും വിമർശനം നിലനിർത്തികൊണ്ട് സിപിഎം പങ്കെടുക്കുമെന്നും ബേബി വ്യക്തമാക്കി. എന്നാൽ ഓപ്പറേഷൻ സിന്ദൂർ ബിജെപി രാഷ്ട്രീയ പ്രചാരണ വിഷയമാകുന്നത് ബി ജെ പി അവസാനിപ്പിക്കണമെന്നും പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാത്തത് ദൗർഭാഗ്യകരമെന്നും എം എ ബേബി ചൂണ്ടിക്കാട്ടി