ദില്ലിയിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലർമാർ രാജിവെച്ചു, പുതിയ പാർട്ടിയെന്നും പ്രഖ്യാപനം 

Published : May 17, 2025, 04:07 PM IST
ദില്ലിയിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലർമാർ രാജിവെച്ചു, പുതിയ പാർട്ടിയെന്നും പ്രഖ്യാപനം 

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് പാർട്ടിയെ ഞെട്ടിച്ച് വിമതനീക്കമുണ്ടായിരിക്കുന്നത്.

ദില്ലി: ദില്ലി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ചു. എഎപി നേതാവ് മുകേഷ് ​ഗോയലിന്റെ നേതൃത്വത്തിൽ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് പാർട്ടിയെ ഞെട്ടിച്ച് വിമതനീക്കമുണ്ടായിരിക്കുന്നത്.

'ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ​ഗോയൽ അറിയിച്ചു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി യില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പാർട്ടി വിട്ടവരിൽ ഏറെയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദർശ് നഗറിൽ മത്സരിച്ച് തോറ്റ നേതാവാണ് മുകേഷ് ​ഗോയൽ.

ഏപ്രിലിൽ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും എഎപിയെ തോൽപ്പിച്ച് ബിജെപി അധികാരം പിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് എഎപി ബഹിഷ്കരിച്ചിരുന്നു. പിന്നാലെയാണ് എഎപിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പുറത്തുവന്നത്. 25 വർഷം മുനിസിപ്പൽ കൗൺസിലറായിരുന്ന ഗോയൽ, 2021ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു