സ്വർണക്കടത്ത് കേസ്; രാജ്യം വിടരുതെന്ന് ജാമ്യ വ്യവസ്ഥ, രണ്ടര മാസത്തിനു ശേഷം കന്നഡ നടി രന്യ റാവുവിന് ജാമ്യം

Published : May 20, 2025, 05:28 PM IST
സ്വർണക്കടത്ത് കേസ്; രാജ്യം വിടരുതെന്ന് ജാമ്യ വ്യവസ്ഥ, രണ്ടര മാസത്തിനു ശേഷം കന്നഡ നടി രന്യ റാവുവിന് ജാമ്യം

Synopsis

രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ, രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. 

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യം അനുവ​ദിച്ച് കോടതി. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. മാർച്ച് 3-നാണ് രന്യയെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്. 13 കോടിയോളം രൂപയുടെ സ്വർണവുമായാണ് രന്യ അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ രന്യ അടക്കം മൂന്ന് പേർക്കുമെതിരെ കോഫെപോസ നിയമവും ചുമത്തിയിരുന്നു. 

ഉപയോഗിച്ചത് വാട്സാപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ്; ജ്യോതി മൽഹോത്ര ഐഎസ്ഐയുടെ പുതിയ 'ചാര' തന്ത്രത്തിൻ്റെ ഭാഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'